24 മണിക്കൂറിനിടെ 8171 പേർക്ക് കൂടി കൊവിഡ്, 204 മരണം; രാജ്യത്ത് ആശങ്കയൊഴിയുന്നില്ല

24 മണിക്കൂറിനിടെ 8171 പേർക്ക് കൂടി കൊവിഡ്, 204 മരണം; രാജ്യത്ത് ആശങ്കയൊഴിയുന്നില്ല

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 8171 പേർക്ക്. 204 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിതരായി മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,98,706 ആയി ഉയർന്നു.

5598 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ ഇന്ത്യയിൽ മരിച്ചത്. 95,526 പേർ രോഗമുക്തരായി. 97581 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 67655 ആയി ഉയർന്നു. 2286 പേർ സംസ്ഥാനത്ത് മരിച്ചു. തമിഴ്‌നാട്ടിൽ 22333 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 173 പേരാണ് മരിച്ചത്.

ഗുജറാത്തിൽ 16779 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 1038 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 19844 പേർക്ക് രോഗം സ്ഥിരീകരിച്ചു. 473 പേർ മരിച്ചു.

Share this story