സംസ്ഥാനത്ത് അതീവ പ്രതിസന്ധി: ഇന്ന് 94 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3 പേർ കൂടി മരിച്ചു

സംസ്ഥാനത്ത് അതീവ പ്രതിസന്ധി: ഇന്ന് 94 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3 പേർ കൂടി മരിച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ അവസ്ഥയിലേക്ക്. ഇന്ന് 94 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 3 പേർ കൂടി കൊവിഡ് ബാധിതരായി സംസ്ഥാനത്ത് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 37 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. മഹാരാഷ്ട്രയിൽ നിന്ന് വന്ന 23 പേർക്കും തമിഴ്‌നാട് 8, ഡൽഹി 3, രാജസ്ഥാൻ 1, ഗുജറാത്തിൽ നിന്നെത്തിയ 2 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കേസുകളുടെ എണ്ണം ജില്ലാ അടിസ്ഥാനത്തിൽ പത്തനംതിട്ട 14 പേർക്കും കാസർകോട് 12 പേർക്കും കൊല്ലം 11 പേർക്കും കോഴിക്കോട് 11, ആലപ്പുഴ 8, മലപ്പുറം 8, പാലക്കാട് 7, കണ്ണൂർ 6, കോട്ടയം 5, തിരുവനന്തപുരം 5, തൃശ്ശൂർ 4, എറണാകുളം 2, വയനാട് രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ചെന്നൈയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മീനാക്ഷി അമ്മാൾ, അബൂദബിയിൽ നിന്നെത്തിയ എടപ്പാൾ സ്വദേശി ഷബ്‌നാസ്, കൊല്ലം ജില്ലയിലെ കാവനാട് സ്വദേശി സേവ്യർ എന്നിവരാണ് മരിച്ചത്. ഷബ്‌നാസ് രക്താർബുദത്തിന് ചികിത്സയിലായിരുന്നു. സേവ്യറിനെ മരിച്ചതിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതും പരിശോധന നടത്തിയതും. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 14 ആയി ഉയർന്നു.

3787 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. സംസ്ഥാനത്താകെ 1588 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 884 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 170065 പേർ നിരീക്ഷണത്തിൽ തുടരുന്നു. ഇതിൽ 1487 പേർ ആശുപത്രികളിലാമ്. ഇന്ന് മാത്രം 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story