സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; പാലക്കാട് സ്വദേശിയായ 73കാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; പാലക്കാട് സ്വദേശിയായ 73കാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്. 73 വയസ്സായിരുന്നു. മെയ് 25ന് ചെന്നൈയിൽ നിന്നാണ് ഇവർ പാലക്കാട് എത്തിയത്.

ശ്രീകൃഷ്ണപുരത്തുള്ള സഹോദരന്റെ വീട്ടിലായിരുന്നു ഇവർ. കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് 28ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ ആദ്യപരിശോധനാ ഫലം നെഗറ്റീവായിരുന്നു. മരണശേഷം അയച്ച സാമ്പിളാണ് കൊവിഡ് പോസീറ്റീവായത്.

ഇവർക്ക് നേരത്തെ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇവരുടെ സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് തന്നെ നടത്തും. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം പതിനൊന്നായി.

Share this story