പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും ആരോഗ്യ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർക്കും കൊവിഡ്

പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും ആരോഗ്യ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർക്കും കൊവിഡ്

രാജ്യത്ത് കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. പിന്നാലെ ആരോഗ്യമന്ത്രാലയത്തിന്റെ നിരവധി ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക യോഗങ്ങൾ വീഡിയോ കോൺഫറൻസിംഗ് വഴിയാക്കി.

ആരോഗ്യമന്ത്രാലയത്തെ കടുത്ത ആശങ്കയിലാക്കിയാണ് നിരവധി ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഔദ്യോഗിക യോഗങ്ങൾ വീഡിയോ കോൺഫറൻസിംഗ് വഴി മതിയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.

പ്രതിരോധ സെക്രട്ടറി അജയ്കുമാറുമായി അടുത്തിടപഴകിയ 30 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവർ നിലവിൽ സെൽഫ് ക്വാറന്റൈനിലാണ്. അതിവേഗമാണ് ഇന്ത്യയിൽ കൊവിഡ് വ്യാപിച്ചുകയറുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നിരുന്നു. ഇന്നലെ മാത്രം 8909 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

Share this story