കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; രോഗികളുടെ എണ്ണം 66.92 ലക്ഷം കടന്നു

കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; രോഗികളുടെ എണ്ണം 66.92 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 66.92 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.30 ലക്ഷം പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 5000ത്തിലേറെ മരണവും ഈ സമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 3,92,128 പേർക്കാണ് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്.

അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഇരുപത് ലക്ഷത്തിലേക്ക് എത്തി. മരണസംഖ്യ 1.10 ലക്ഷം കടന്നു. ഇന്നലെ മാത്രം 1031 പേരാണ് അമേരിക്കയിൽ മരിച്ചത്. 22000 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബ്രസീലിൽ രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു. 34000ത്തിലധികം പേർ മരിച്ചു

സ്‌പെയിനിലും ഇറ്റലിയിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസകരമാണ്. രണ്ട് രാജ്യങ്ങളിലും അഞ്ഞൂറിൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ജർമനിയിലും പുതിയ കേസുകളുടെ എണ്ണം 500ൽ താഴെയാണ്. മെക്‌സിക്കോയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. മരണസംഖ്യ 11000 കടന്നു.

ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. 9000ത്തോളം പേരാണ് ഇന്ത്യയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഒന്നാം സ്ഥാനത്തുള്ള യുഎസിൽ 17000ത്തിന് മുകളിൽ പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

Share this story