മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു; കോടതിയുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കി

മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു; കോടതിയുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കി

മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാർക്കും കൊവിഡ് ബാധ. മൂന്ന് ജഡ്ജിമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഹൈക്കോടതിയുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കി. അടിയന്തര പ്രാധാന്യമുള്ള കേസുകൾ വീഡിയോ കോൺഫറൻസ് വഴി പരിഗണിക്കും.

അതിനിടെ കൊവിഡ് രോഗബാധ ഭയന്ന് മുംബൈയിൽ ഒരാൾ ആത്മഹത്യ ചെയ്തു. നായർ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന 43കാരനാണ് കുളിമുറിയിൽ തൂങ്ങിമരിച്ചത്. മെയ് 30നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

Share this story