സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരിച്ചത് പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ, കുടുംബത്തിലെ 5 പേർക്ക് കൂടി രോഗബാധ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരിച്ചത് പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ, കുടുംബത്തിലെ 5 പേർക്ക് കൂടി രോഗബാധ

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി 61കാരനായ ഹംസക്കോയ ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇയാൾ

മെയ് 21ന് മുംബൈയിൽ നിന്നും കുടുംബത്തോടൊപ്പമാണ് ഹംസക്കോയ കേരളത്തിലെത്തിയത്. റോഡ് മാർഗമാണ് ഇവർ കേരളത്തിൽ വന്നത്. ന്യൂമോണിയ ബാധിതനായിരുന്ന ഹംസക്കോയക്ക് ഹൃദ്രോഗമുൾപ്പെടെ ഉണ്ടായിരുന്നു. കേരളത്തിലെത്തിയപ്പോൾ മുതൽ രോഗലക്ഷണമുണ്ടായിരുന്നതിനാൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

ഇന്നലെയോടെ ആരോഗ്യനില ഗുരുതരമാകുകയും മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്തു. ഇന്ന് രാവിലെ ആറരയോടെയാണ് മരണം സംഭവിച്ചത്. ഹംസക്കോയയുടെ കുടുംബത്തിലെ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. ഇദ്ദേഹത്തിന്റെ മരണത്തോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 15 ആയി ഉയർന്നു

Share this story