കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്; മരിച്ചവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു

കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്; മരിച്ചവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തിലേക്ക്. ഒടുവിൽ പുറത്തുവന്ന കണക്കുകൾ 69,66,412 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ഇതിനോടകം 4,01,607 പേർ മരിച്ചു. മുപ്പത് ലക്ഷത്തിലധികം പേർ ഇതിനോടകം രോഗമുക്തി നേടി

യുഎസില് മാത്രം കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് എത്തി. മരണം 1.12 ലക്ഷം കടന്നു. ഇന്നലെ മാത്രം യു എസിൽ 706 പേർ മരിച്ചു. ബ്രസീലിൽ 6,73,587 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 910 പേർ മരിച്ചു. റഷ്യയിൽ 5725 പേരാണ് ഇതിനോടകം മരിച്ചത്.

സ്‌പെയിനിലും ഇറ്റലിയും തുടർച്ചയായ ദിവസങ്ങളിൽ രോഗ്യവ്യാപനത്തിന്റെ തോത് കുറഞ്ഞു വരികയാണ്. സ്‌പെയിനിൽ 24 മണിക്കൂറിനിടെ ഒരാൾ മാത്രമാണ് മരിച്ചത്. 332 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിൽ കഴിഞ്ഞ 72 പേരാണ് മരിച്ചത്. ബ്രിട്ടനിൽ 204 പേർ ഇന്നലെ മരിച്ചു.

Share this story