ആശങ്ക ഉയരുന്നു; ഗൾഫിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 8 മലയാളികൾ

ആശങ്ക ഉയരുന്നു; ഗൾഫിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 8 മലയാളികൾ

ഗൾഫിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 8 മലയാളികൾ. ഇതോടെ കൊവിഡ് ബാധിതരായി ഗൾഫിൽ മരിക്കുന്ന മലയാളികളുടെ എണ്ണം 190 ആയി ഉയർന്നു

കൊല്ലം പരവൂർ കറുമണ്ടൽ സ്വദേശി ഉഷാ മുരുകൻ കുവൈറ്റിൽ മരിച്ചു. കോഴിക്കോട് കുറ്റിക്കടവ് സ്വദേശി അജ്മലും കുവൈറ്റിൽ മരിച്ചു. ദമാമിൽ അടൂർ കൊടുമൺ സ്വദേശി മുല്ലക്കൽ കിഴക്കേതിൽ ഹരികുമാർ മരിച്ചു

പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാൻ സി മാമ്മൻ, കൊയിലാണ്ടി അരിക്കുളം സ്വദേശി നിജിൽ അബ്ദുള്ള, മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജൻ, തിപുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാരൻ നായർ എന്നിവരാണ് ഇന്നലെ മരിച്ച മറ്റ് മലയാളികൾ

കഴിഞ്ഞ ദിവസം ഒമാനിൽ മരിച്ച കണ്ണൂർ വയക്കര സ്വദേശി ഷുഹൈബിന്റെ മരണകാരണം കൊവിഡ് മൂലമാണെന്നും ഇന്നലെ സ്ഥിരീകരിച്ചു. സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 34 പേരാണ്. രാജ്യത്തെ ആകെ മരണസംഖ്യ ഇതോടെ 676 ആയി ഉയർന്നു.

Share this story