വയറിളക്കവും പേശീവേദനയും കൊവിഡ് ലക്ഷണങ്ങളെന്ന് ഐസിഎംആർ; ആകെ പത്ത് ലക്ഷണങ്ങൾ

വയറിളക്കവും പേശീവേദനയും കൊവിഡ് ലക്ഷണങ്ങളെന്ന് ഐസിഎംആർ; ആകെ പത്ത് ലക്ഷണങ്ങൾ

വയറിളക്കവും പേശീവേദനയും കൊവിഡ് ലക്ഷണങ്ങളാണെന്ന് ഐസിഎംആർ. രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയും കൊവിഡ് ലക്ഷണങ്ങളിൽ നേരത്തെ ഐസിഎംആർ ഉൾപ്പെടുത്തിയിരുന്നു. ആകെ 10 ലക്ഷണങ്ങളാണ് കൊവിഡിന്റേതായി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയത്.

പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. മേൽപ്പറഞ്ഞ ലക്ഷണങ്ങളെല്ലാം ഇല്ലെങ്കിലും ഇതിലേതെങ്കിലും ലക്ഷണം കാണിച്ചാൽ തന്നെ ചികിത്സ തേടണമെന്ന് ഐസിഎംആർ പറയുന്നു.

അതേസമയം രോഗലക്ഷണങ്ങൾ കാണിക്കാതെയും രോഗബാധിതരാകുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി റാൻഡം ടെസ്റ്റുകൾ ആവശ്യമാണ്. വായിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവങ്ങൾ വഴിയാണ് പ്രധാനമായും കൊവിഡ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. സംസാരം, ചിരി, ചുമ, തുമ്മൽ എന്നിവ വഴിയെല്ലാം വൈറസ് കൈമാറ്റം ചെയ്യപ്പെട്ടേക്കാം

ഈ സ്രവങ്ങളുടെ നേർത്ത തുള്ളികൾ വീഴുന്നയിടത്ത് നിന്ന് പോലും പ്രതലങ്ങളുടെ സ്വഭാവമനുസരിച്ച് വൈറസ് നിലനിൽക്കുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Share this story