സംസ്ഥാനത്ത് ഇന്ന് 90 പേർക്ക് കൊവിഡ് രോഗമുക്തി; 75 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 90 പേർക്ക് കൊവിഡ് രോഗമുക്തി; 75 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതേസമയം 90 പേർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണം ഉയർന്നു വരുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിദേശത്ത് നിന്നും വന്നവരാണ്.

19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 3 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. മഹാരാഷ്ട്രയിൽ നിന്നും വന്ന 8 പേർക്കും ഡൽഹി 5, തമിഴ്‌നാട് 4, ആന്ധ്ര ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലാടിസ്ഥാനത്തിൽ കൊല്ലം ജില്ലയിൽ 14 പേർക്കും മലപ്പുറം 11, കാസർകോട് 9, തൃശ്ശൂർ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂർ 4, വയനാട് 3, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ

നെഗറ്റീവായവരിൽ 10 പേർ തിരുവനന്തപുരം ജില്ലക്കാരാണ്. കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, തൃശ്ശൂർ 11, പാലക്കാട് 24, കോഴിക്കോട് 14, കണ്ണൂർ ഒരാളുമാണ് രോഗമുക്തി നേടിയത്. ഇതുവരെ 2697 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1351 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്

ഇന്ന് മാത്രം 5876 സാമ്പിളുകൾ പരിശോധനക്കയച്ചു. 1,25,307 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1989 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 203 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതുവരെ 122466 സാമ്പിളുകളാണ് പരിശോധിച്ചത്.

Share this story