ഒറ്റ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 14,516 പേർക്ക്; 375 മരണം; ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന നിരക്ക്

ഒറ്റ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 14,516 പേർക്ക്; 375 മരണം; ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന നിരക്ക്

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 375 പേർ മരിച്ചു. ഒരു ദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് നാല് ലക്ഷത്തോട് അടുക്കുകയാണ്. നിലവിൽ 3.95 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1.68 ലക്ഷം പേർ ചികിത്സയിൽ കഴിയുന്നു. 2.14 ലക്ഷം പേർ രോഗമുക്തി നേടി.

മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നേ കാൽ ലക്ഷത്തിലേക്ക് എത്തി. 5893 പേർ സംസ്ഥാനത്ത് മരിച്ചു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 53116 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2035 പേർ മരിച്ചു. ഗുജറാത്തിൽ 26141 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 1618 പേർ മരിച്ചു

Share this story