ഏറ്റവുമുയർന്ന നിരക്ക്: സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്; 57 പേർക്ക് രോഗമുക്തി

ഏറ്റവുമുയർന്ന നിരക്ക്: സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്; 57 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 57 പേർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശത്ത് നിന്നും വന്നവരാണ്.

36 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഒരാൾ ആരോഗ്യപ്രവർത്തകനാണ്. മഹാരാഷ്ട്രയിൽ നിന്നും വന്ന 15 പേർക്കും ഡൽഹി 9, തമിഴ്‌നാട് 5, ഉത്തർപ്രദേശ്, കർണാടക രണ്ട് വീതവും രാജസ്ഥാൻ മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസർകോട് 7, തൃശ്ശൂർ 6, മലപ്പുറം 5, വയനാട് 5, തിരുവനന്തപുരം 5, കണ്ണൂർ 4, ആലപ്പുഴ 4, ഇടുക്കി 1. നെഗറ്റീവ് ആയത്. തിരുവനന്തപുരം 2, കൊല്ലം 2, പത്തനംതിട്ട 12, ആലപ്പുഴ 12, എറണാകുളം 1, മലപ്പുറം 1, പാലക്കാട് 10, കോഴിക്കോട് 11, വയനാട് 2, കണ്ണൂർ 2, കാസർകോട് 2

ഇന്ന് 4817 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 3039 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1450 പേർ നിലവിൽ ചികിത്സയിലുണ്ട്. 139342 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 2036 പേർ ആശുപത്രികളിലാണ്. 288 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 178559 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണന വിഭാഗത്തിൽ 37136 സാമ്പിളുകൾ ശേഖരിച്ചു. 35712 എണ്ണം നെഗറ്റീവാണ്. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 111 ആയി.

Share this story