രാജ്യത്ത് 24 മണിക്കൂറിനിടെ 14,281 പേർക്ക് കൂടി കൊവിഡ്; 452 പേർ കൂടി മരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 14,281 പേർക്ക് കൂടി കൊവിഡ്; 452 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14281 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4,25,282 ആയി ഉയർന്നു. ഒറ്റ ദിവസത്തിനിടെ 445 പേരാണ് മരിച്ചത്.

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13699 ആയി ഉയർന്നു. നിലവിൽ 1,74,387 പേരാണ് ചികിത്സയിൽ കഴിയുന്നത്. 2,37,196 പേർക്ക് രോഗം ഭേദമായി. 1,74,387 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

മഹാരാഷ്ട്രയിൽ മാത്രം മരണസംഖ്യ 6170 ആയി ഉയർന്നു. 1,32,074 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ അറുപതിനായിരത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1633 പേർ മരിച്ചു.

തമിഴ്‌നാട്ടിൽ 59377 പേർക്ക് രോഗം ബാധിച്ചപ്പോൾ 757 പേർ പേരിച്ചു. 27,260 പേർക്ക് കൊവിഡ് ബാധിച്ച ഗുജറാത്തിൽ 1600ലേറെ പേരാണ് മരിച്ചത്.

ലോകരാഷ്ട്രങ്ങളിലും കൊവിഡ്ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ മാത്രം 1.81 ലക്ഷം പേർക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീലിൽ മാത്രം ഇന്നലെ അമ്പതിനായിരത്തിലേറെ പേർക്ക് രോഗം ബാധിച്ചു. 4.69 ലക്ഷം പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

Share this story