24 മണിക്കൂറിനിടെ 15,968 പേർക്ക് കൂടി കൊവിഡ്, 465 മരണം; രാജ്യത്ത് ഭയപ്പെടുത്തുന്ന കണക്കുകൾ

24 മണിക്കൂറിനിടെ 15,968 പേർക്ക് കൂടി കൊവിഡ്, 465 മരണം; രാജ്യത്ത് ഭയപ്പെടുത്തുന്ന കണക്കുകൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ദിനംപ്രതി വൻവർധന. കഴിഞ്ഞ 24 മണിക്കൂറിൽ 15,968 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയുമധികം പേർക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷം പിന്നിടുകയും ചെയ്തു

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 4,56,183 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 465 പേർ രാജ്യത്ത് മരിച്ചു. ഇതോടെ ആകെ മരണം 14,476 ആയി ഉയർന്നു. നിലവിൽ 1,83,022 പേരാണ് ചികിത്സയിൽ കഴിയുന്നത്. 2,58,685 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ മാത്രം 1.40 ലക്ഷത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6500ലധികം പേർ മരിച്ചു. ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം 66,000 കടന്നു. 2301 പേർ മരിച്ചു

തമിഴ്‌നാട്ടിൽ 64,000 കൊവിഡ് രോഗികളുണ്ട്. മരണസംഖ്യ 900ത്തിലേക്ക് എത്തി. പതിനായിരത്തിന് മുകളിൽ കൊവിഡ് രോഗികളുള്ള സംസ്ഥാനങ്ങളുടെ എണ്ണം പത്തായി ഉയർന്നു. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.

Share this story