രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 18,552 കേസുകൾ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 18,552 കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 5,08,953 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 384 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 15,685 ആയി ഉയർന്നു. 1,97,397 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 2,95,881 പേർ രോഗമുക്തി നേടിയിട്ടുണ്ട്

മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം 1,52,765 ആയി ഉയർന്നു. 7106 പേർ മഹാരാഷ്ട്രയിൽ മരിച്ചു. ഡൽഹിയിൽ 77,240 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2492 പേർ മരിച്ചു

തമിഴ്‌നാട്ടിൽ 74,622 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 957 പേർ മരിച്ചു. ഗുജറാത്തിൽ 30095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 1771 പേർ മരിച്ചു.

ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടിയിലേക്ക് എത്തുകയാണ്. 4.95 ലക്ഷം പേരാണ് ഇതിനോടകം മരിച്ചത്. രോഗികളുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ്‌

Share this story