തമിഴ്‌നാട്ടിൽ ഇന്ന് 3713 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 68 പേർ മരിച്ചു

തമിഴ്‌നാട്ടിൽ ഇന്ന് 3713 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 68 പേർ മരിച്ചു

തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നു. ഇന്ന് മാത്രം 3713 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 68 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 78,335 ആയി ഉയർന്നു. 1025 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്.

33213 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച 3713 പേരിൽ 3624 പേരും സംസ്ഥാനത്ത് തന്നെയുള്ളവരാണ്. മറ്റുള്ളവർ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്തും നിന്നും വന്നവരാണ്. തമിഴ്‌നാട്ടിൽ സമൂഹവ്യാപനം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Share this story