ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു; മരണസംഖ്യ അഞ്ച് ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു; മരണസംഖ്യ അഞ്ച് ലക്ഷം

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിലേറെ പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിനോടകം മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കവഞ്ഞു. അമേരിക്ക, ബ്രസിൽ, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ ദിനംപ്രതി വലിയ വർധനവാണ് രോഗബാധിതരുടെ എണ്ണത്തിൽ കാണുന്നത്.

യുഎസിൽ ആകെ രോഗബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. ബ്രസീലിൽ 13 ലക്ഷത്തിലേറെ കൊവിഡ് ബാധിതരുണ്ട്. റഷ്യയിൽ ആറ് ലക്ഷത്തിലധികവും ഇന്ത്യയിൽ അഞ്ച് ലക്ഷത്തിലധികവും രോഗബാധിതരുണ്ട്.

യു എസിൽ ഒന്നേകാൽ ലക്ഷം പേരും ബ്രസീലിൽ അരലക്ഷത്തിലേറെ പേരും കൊവിഡ് ബാധിച്ച് മരിച്ചു. അമ്പത് ലക്ഷത്തോളം പേർ ലോകത്തെമ്പാടുമായി രോഗമുക്തി നേടിയിട്ടുണ്ട്. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. ആറ് മാസത്തിനുള്ളിലാണ് ലോകമെമ്പാടുമായി ഒരു കോടിയിലേറെ പേർ രോഗബാധിതരാകുന്നത്.

Share this story