24 മണിക്കൂറിനിടെ 19,459 കൊവിഡ് കേസുകൾ, 380 മരണം; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക്

24 മണിക്കൂറിനിടെ 19,459 കൊവിഡ് കേസുകൾ, 380 മരണം; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 5,48,318 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,459 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

2,10,120 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 3,21,723 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 380 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 16475 ആയി ഉയർന്നു.

ഇന്നലെ വരെ 83,98,362 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 1,70 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ മാത്രം 1,64,626 പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 70,622 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 7429 പേർ സംസ്ഥാനത്ത് മരിച്ചു

രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹിയിൽ 83,077 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2623 പേർ മരിച്ചു. തമിഴ്‌നാട്ടിൽ 82,275 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1079 പേർ മരിച്ചു.

Share this story