ഇനി ആശുപത്രികളില്‍ ചികിത്സ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗികള്‍ക്ക് മാത്രമെന്ന് കര്‍ണാടക

ഇനി ആശുപത്രികളില്‍ ചികിത്സ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗികള്‍ക്ക് മാത്രമെന്ന് കര്‍ണാടക

കൊവിഡ് ബാധിച്ച് ഗുരുതര ലക്ഷണങ്ങള്‍ക്ക് മാത്രം ഇനി ആശുപത്രികളില്‍ ചികിത്സ നല്‍കിയാല്‍ മതിയെന്ന തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്‍. രോഗലക്ഷണം ഇല്ലാത്തവരെയും ചെറിയ തോതില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും ഹോം ഐസോലേഷനില്‍ ആക്കിയാല്‍ മതിയെന്നാണ് തീരുമാനം

ഹോം ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് ടെലി മെഡിസിന്‍ സംവിധാനത്തിലൂടെ ചികിത്സ നല്‍കും. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ജൂലൈ അഞ്ചിനും ആഗസ്റ്റ് 2നും ഇടയിലുള്ള അഞ്ച് ഞായറാഴ്ചകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

രാവിലെ എട്ട് മുതല്‍ രാവിലെ അഞ്ച് മണി വരെ കര്‍ഫ്യൂ ആയിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ നിയന്ത്രണം ശക്തമാക്കും

Share this story