സ്ഥിതി അതീവ രൂക്ഷം: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 211 പേർക്ക്; 201 പേർക്ക് രോഗമുക്തി

സ്ഥിതി അതീവ രൂക്ഷം: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 211 പേർക്ക്; 201 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന വർധനവ് 200 കടക്കുന്നത്. അതേസമയം 201 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്ത് നിന്നും വന്നവരാണ്

ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ 39 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 27 പേർക്കാണ് രോഗം പകർന്നത്. സമ്പർക്കത്തലൂടെയുള്ള രോഗബാധയിലും ഇതുവരെയുള്ളതിൽ ഉയർന്ന കണക്കാണിത്. 6 സി ഐ എസ് എഫ് ഉദ്യോഗസ്ഥരും ഒരു എയർ ക്രൂവും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. സെക്രട്ടേറിയറ്റിൽ ജോലിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

ഇന്ന് രോഗബാധിതരായവരിൽ 35 പേർ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. കൊല്ലം 23, ആലപ്പുഴ 21, തൃശ്ശൂർ 21, കണ്ണൂർ 18, എറണാകുളം 17, തിരുവനനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസർകോട് 7, പത്തനംതിട്ട 7, ഇടുക്കി, 2 വയനാട് ഒരാൾക്കുമാണ് രോഗബാധ

201 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതിൽ തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശ്ശൂർ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂർ 13, കാസർകോട് 12 പേരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 4964 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

2098 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 177011 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ 2894 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 171773 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 24 മണിക്കൂറിനിടെ 7306 സ്ാമ്പിളുകൾ പരിശോധിച്ചു.

Share this story