24 മണിക്കൂറിനിടെ 24,850 പേര്‍ക്ക് കൊവിഡ്, 613 മരണം; രാജ്യത്ത് കടുത്ത ആശങ്ക

24 മണിക്കൂറിനിടെ 24,850 പേര്‍ക്ക് കൊവിഡ്, 613 മരണം; രാജ്യത്ത് കടുത്ത ആശങ്ക

രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,850 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവുമുയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. 613 പേര്‍ ഒരു ദിവസത്തിനിടെ മരിച്ചു.

രാജ്യത്ത് ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,73,165 ആയി ഉയര്‍ന്നു. ഇതില്‍ 2,44,814 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 4,09,083 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2,00,064 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,08,082 പേര്‍ രോഗമുക്തി നേടി. 83,311 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 8671 പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ 1,07,001 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1450 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 97,200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3004 പേര്‍ മരിച്ചു

Share this story