സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച പ്രവാസിയുടെ ഫലം പോസിറ്റീവ്

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച പ്രവാസിയുടെ ഫലം പോസിറ്റീവ്

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥീരീകരിച്ചു. വണ്ടൂര്‍ സ്വദേശി മുഹമ്മദിനാണ് കൊവിഡ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മുഹമ്മദ് മരിച്ചത്. 82 വയസ്സായിരുന്നു

റിയാദില്‍ നിന്നാണ് മുഹമ്മദ് എത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ പനി ശക്തമാകുകയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇദ്ദേഹം നേരത്തെ രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു.

29ാം തീയതിയാണ് ഇദ്ദേഹം റിയാദില്‍ നിന്നെത്തിയത്. ന്യൂമോണിയ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിക്കും.

Share this story