എറണാകുളത്ത് ചികിത്സയിലുള്ള കോവിഡ് രോഗി അത്യാസന്ന നിലയിലെന്ന് മെഡിക്കൽ റിപ്പോർട്ട്

എറണാകുളത്ത് ചികിത്സയിലുള്ള കോവിഡ് രോഗി അത്യാസന്ന നിലയിലെന്ന് മെഡിക്കൽ റിപ്പോർട്ട്

എറണാകുളത്ത് ചികിത്സയിലുള്ള കൊവിഡ് ബാധിതന്റെ നില അത്യാസന്ന നിലയിൽ എന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. തോപ്പുംപടി സ്വദേശിയായ 66കാരന്റെ നിലയാണ് അതീവ ഗുരുതരാവസ്ഥയിലായത്. ജൂൺ 28നാണ് ഇദ്ദേഹത്തെ കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ദീർഘനാളായി പ്രമേഹത്തിനു ചികിത്സയിലായിരുന്നു ഇദ്ദേഹം. കോവിഡ് ബാധിതനാണെന്നും ശ്വാസകോശത്തിൽ കോവിഡിനെ തുടർന്ന് ന്യൂമോണിയ സാരമായി ബാധിച്ചെന്നും കണ്ടെത്തിയ ശേഷമാണ് ഇദ്ദേഹത്തെ ചികിത്സയിൽ പ്രവേശിപ്പിച്ചത്.

രോഗം മൂർച്ഛിച്ച് വൃക്കയടക്കമുള്ള പ്രവർത്തനത്തെ സാരമായി ബാധിച്ചു. നോഡൽ ഓഫീസറായ ഡോ ഫതഹുദ്ദീനാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടത്.ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹം കഴിയുന്നത്.

Share this story