രാജ്യത്ത് കൊവിഡ് കേസുകൾ ആറരലക്ഷത്തിലേക്ക്;കർണാടകയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ ആറരലക്ഷത്തിലേക്ക്;കർണാടകയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ ആറരലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുതിക്കുന്നു. കർണാടകയിൽ രോഗബാധിതർ 21000 കടന്നു. ബംഗളൂരുവിൽ തിങ്കളാഴ്ച പുലർച്ചെ 5 വരെ പ്രഖ്യാപിച്ച 33 മണിക്കൂർ സമ്പൂർണ ലോക്ക് ഡൗൺ തുടരുകയാണ്.

ഗുവാഹത്തിയിലെ രാജ്ഭവൻ പരിസരം കണ്ടെന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് നോയിഡയിലെ ജുവനൈൽ ഹോമിൽ 13 കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് വാർത്താ ഏജൻസി വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 107,001ഉം മരണം 1450ഉം ആയി. 24 മണിക്കൂറിനിടെ 65 പേർ മരിച്ചു. 4280 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഉത്തർപ്രദേശിൽ 24 മണിക്കൂറിനിടെ 772 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ രോഗബാധിതർ 66,000 കടന്നു. ആകെ 66,538 കൊവിഡ് കേസുകൾ. എന്നാൽ, ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി. മധുരയിൽ സമ്പൂർണ ലോക്ക് ഡൗൺ ജൂലൈ 12 വരെ നീട്ടി. ഡൽഹിയിൽ മരണം 3000 കടന്നു. ആകെ മരണം 3004 ആയി. 24 മണിക്കൂറിനിടെ 55 പേർ മരിച്ചു. 2505 പുതിയ രോഗികൾ. ആകെ പോസിറ്റീവ് കേസുകൾ 97,200 ആയി ഉയർന്നു. പശ്ചിമ ബംഗാളിൽ 743 പുതിയ കേസുകളും 19 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 736 ആയി. കർണാടകയിൽ രോഗവ്യാപനം രൂക്ഷമായി. 24 മണിക്കൂറിനിടെ 42 മരണം, 1839 പുതിയ രോഗികൾ. ആകെ കൊവിഡ് കേസുകൾ 21000 കടന്നു. ബംഗളൂരുവിൽ 1172 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അസം ഗവർണറുടെ ഓഫീസിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്ഭവൻ പരിസരം കണ്ടെന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു.

Share this story