24 മണിക്കൂറിനിടെ 24,248 പേര്‍ക്ക് കൂടി കൊവിഡ്; രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

24 മണിക്കൂറിനിടെ 24,248 പേര്‍ക്ക് കൂടി കൊവിഡ്; രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. റഷ്യയെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇന്ത്യയില്‍ 24,248 പേര്‍ക്ക് കൂടി കൊവിഡ് ്സ്ഥിരീകരിച്ചു.

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 6,97,413 ആയി ഉയര്‍ന്നു. കഴിഞ്ഞ നാല് ദിവസവും ഇന്ത്യയില്‍ ഇരുപതിനായിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 425 പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. ആകെ മരണസംഖ്യ 19,693 ആയി ഉയര്‍ന്നു.

253287 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. 4,24,433 പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ മാത്രം 2.06 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 8822 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 1.11 ലക്ഷം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു

Share this story