സ്ഥിതി അതീവ ഗുരുതരം: ഇന്ന് 272 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗബാധ; 111 പേര്‍ക്ക് രോഗമുക്തി

സ്ഥിതി അതീവ ഗുരുതരം: ഇന്ന് 272 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗബാധ; 111 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 68 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായ സ്ഥിതി വിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 38 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവര്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 68 പേരില്‍ 15 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 111 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെയാണ്. മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസര്‍കോട് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശ്ശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശ്ശൂര്‍ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 9. 1,86,576 പേരാണ് നിരീക്ഷണത്തില്‍. ഇതില്‍ 3034 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്താകെ 169 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇന്ന് മാത്രം 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ നിലവില്‍ വന്നു

Share this story