എറുണാകുളത്ത് അതീവ ജാഗ്രത: ജില്ലയിൽ ഇന്ന് 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

എറുണാകുളത്ത് അതീവ ജാഗ്രത: ജില്ലയിൽ ഇന്ന് 25 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് 25 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• ജൂലൈ 1 ന് റോഡ് മാർഗം എത്തിയ 24 വയസ്സുള്ള സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ തമിഴ്നാട് സ്വദേശി.

• ജൂലൈ 3 ന് ബാംഗ്ലൂർ നിന്നും വിമാനമാർഗം കൊച്ചിയിലെത്തിയ 36 വയസ്സുള്ള ആന്ദ്ര സ്വദേശി,

• ജൂൺ 30 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 27 , 29 വയസ്സുള്ള ഒരേ കുടുംബത്തിലെ അംഗങ്ങളായ പുത്തൻകുരിശ് സ്വദേശികൾ,

• ജൂൺ 24 ന് ബഹറിൻ തിരുവനന്തപുരം വിമാനത്തിലെത്തിയ 61 വയസ്സുള്ള മഴുവന്നൂർ സ്വദേശിനി,

• ജൂൺ 22 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 3l വയസ്സുള്ള കോട്ടുവള്ളി സ്വദേശി

• ജൂലൈ 1 ന് റോഡ് മാർഗം മഹാരാഷ്ട്രയിൽ നിന്നും വന്ന 15 വയസ്സുള്ള ചേന്ദമംഗലം സ്വദേശിനി

• ജൂൺ 17 ന് മാൾഡോവ നിന്നും വിമാനമാർഗം കൊച്ചിയിലെത്തിയ 20 വയസ്സുള്ള മഴുവന്നൂർ സ്വദേശി

• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച വെണ്ണല സ്വദേശിയുടെ 20 , 23, 17 , 49 വയസ്സുള്ള കുടുംബാoഗങ്ങൾക്കും, അടുത്ത സമ്പർക്കത്തിൽ വന്ന 22 വയസ്സുകാരനും, 61 വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചു.

• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ 10, 41 , 43 വയസ്സുള്ള കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു

• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച പൈങ്ങാട്ടൂർ കോതമംഗലം സ്വദേശിയുടെ 28 , 32, 3 വയസ്സുള്ള കലൂർക്കാട് സ്വദേശികളായ അടുത്ത ബന്ധുക്കൾ

• ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 45 വയസ്സുള്ള മുളവുകാട് സ്വദേശിനി,

• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 25 വയസ്സുള്ള കുടുംബാംഗവും, 24 വയസ്സുള്ള തേവര സ്വദേശിയും

• കൂടാതെ 39 വയസ്സുള്ള ആലുവ സ്വദേശിയായ വൈദികനും, 49 വയസ്സുള്ള കീഴ്മാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്നലെ (5/7/ 20) രോഗം സ്ഥിരീകരിച്ച പള്ളിപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 23 പേരെ നിലവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഹൈറിസ്ക് വിഭാഗത്തിൽ പെട്ട 8 പേരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രീ പെയ്ഡ് കൗണ്ടറിലെ ജീവനക്കാരിയുടെയും എടത്തല സ്വദേശിയുടെയും സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു.

Share this story