ജാ​ഗ്രതയില്ലെങ്കിൽ രോ​ഗം പടരും; എട്ട് ദിവസത്തിനിടെ കേരളത്തിൽ 302 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

ജാ​ഗ്രതയില്ലെങ്കിൽ രോ​ഗം പടരും; എട്ട് ദിവസത്തിനിടെ കേരളത്തിൽ 302 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

കേരളത്തിൽ കോവിഡ് വൈറസ് രോ​ഗബാധിതരുടെ എണ്ണം ഉയരുമ്പോൾ ആശങ്ക ഉയർത്തി സമ്പർക്കം വഴിയുള്ള വ്യാപനവും കൂടുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ 302 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്.

ജൂലൈ ഒന്നിന് 13, ജൂലൈ രണ്ടിന് 14, ജൂലൈ മൂന്നിന് 27, ജൂലൈ നാലിന് 17, ജൂലൈ അഞ്ചിന് 38, ജൂലൈ ആറിന് 35, ജൂലൈ ഏഴിന് 68, ജൂലൈ എട്ടിന് 90 എന്നിങ്ങനെയാണ് സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്.

ബുധനാഴ്ച മാത്രം 90 പേർക്കാണ് സമ്പർക്കം വഴി രോഗ ബാധ സ്ഥിരീകരിച്ചത്. ഇതിൽ തന്നെ തിരുവനന്തപുരത്തെ അവസ്ഥ വളരെ അധികം ഗൗരവമുള്ളതും ആശങ്കാ ജനകമാമെന്നും ആണ് വിലയിരുത്തപ്പെടുന്നത്.

തിരുവനന്തപുരത്ത് മാത്രം 60പേർക്കാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗ ബാധിതർ ഏറെ ഉള്ള പൂന്തുറ മേഖലയിൽ അടക്കം അതീവ ജാഗ്രത വേണ്ട അവസ്ഥയാണെന്നാണ് വിലയിരുത്തൽ. രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മേഖലയായ പൂന്തുറയിൽ കൊവിഡ് സൂപ്പർ സ്പ്രെഡ് ആണെന്നാണ് വിലയിരുത്തൽ.

കോഴിക്കോട് ഇന്ന് സമ്പർക്കത്തിലൂടെ കോവഡ് സ്ഥിരീകരിച്ചത് അഞ്ചു പേർക്കാണ്. കല്ലായിൽ രോ​ഗബാധിതയായ ഭർഭിണിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരാണിവർ.

യുവതിയുടെ മാതാപിതാക്കൾക്കും ഭർത്താവിന്റെ സഹോദരിക്കും മക്കൾക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. നേരത്തെ കോഴിക്കോട് നടക്കാവിൽ ആത്മഹത്യ ചെയ്തയാളുമായി സമ്പർക്കത്തിലേർപ്പെട്ട അഞ്ചോളം പേർക്കും ഒരു അപാർട്ട്മെന്റിൽ നിന്നുള്ളവർക്കും കോവിഡ് സമ്പർക്കത്തിലൂടെ വ്യാപിച്ചിരുന്നു.

വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് പുറമെ സമ്പർക്കത്തിലൂടെ രോ​ഗവ്യാപിക്കുന്നത് കൂടുതൽ ആശങ്ക ഉയർത്തും. കൂടുതൽ ജാ​ഗ്രത പുലർത്തിയില്ലെങ്കിൽ സംസ്ഥാനത്ത് സമൂഹവ്യാപനത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേർക്കും.

Share this story