തിരുവനന്തപുരം പൂന്തുറയിൽ സമൂഹ വ്യാപനം: മേയർ

Share with your friends

തിരുവനന്തപുരം പൂന്തുറയിൽ സമൂഹ വ്യാപനം നടന്നെന്ന് മേയർ കെ ശ്രീകുമാർ. ജനങ്ങളുടെ അശ്രദ്ധയും പിടിപ്പിക്കേടുമാണ് സമൂഹ വ്യാപനത്തിലേക്ക് നയിച്ചത്.

ലോകത്തു പലയിടത്തും മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുണ്ടായ കൊവിഡ് വ്യാപനം ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് അമ്പലത്തറയിലെ കുമരിച്ചന്ത കേന്ദ്രീകരിച്ചു രോഗം വ്യാപിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇവിടെ മത്സ്യക്കച്ചവടക്കാരനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഈ വ്യക്തിയുമായി സമ്പര്‍ക്കത്തിലായവരും അല്ലാത്തവരും ഇപ്പോള്‍ രോഗികളുടെ പട്ടികയിലുണ്ട്. പൂന്തുറയില്‍ എല്ലാ വീടുകളിലുമുള്ളവര്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്‌.

തീരദേശമേഖലകളിലും സ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്. ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ പൂന്തുറയില്‍ ഇന്നലെ മാത്രം 28 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഒരു വയസു മുതല്‍ പതിനാല് വയസുവരെ പ്രായമുള്ള പത്ത് കുട്ടികളും ഇക്കൂട്ടത്തില്‍ ഉണ്ട്.

വള്ളക്കടവാണ് കൊവിഡ് അതിവേഗം പടരുന്ന മറ്റൊരു പ്രദേശം.
ഏട്ടു പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവിടങ്ങളില്‍ എല്ലാം രോഗം ബാധിച്ചവരില്‍ അധികവും ജനങ്ങളുമായി അടുത്ത് ഇടപഴകുന്നവരാണെന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇവിടങ്ങളില്‍ ആന്റിജന്‍ പരിശോധനകള്‍ ഉള്‍പ്പെടെ വ്യാപകമാക്കാനും ആലോചനയുണ്ട്. കടുത്ത ആശങ്ക തുടരുന്ന മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!