എറണാകുളം ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

എറണാകുളം

• ജില്ലയിൽ ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു

• ജൂൺ 18 ന് ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള വടുതല സ്വദേശി

• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുടെയും ജൂലൈ 5 ന് രോഗം സ്ഥിരീകരിച്ച എടത്തല സ്വദേശിയുടെയും സമ്പർക്കപട്ടികയിലുള്ള 31 വയസുള്ള എത്തല സ്വദേശിനി

• ജൂലൈ1 ന് റോഡ് മാർഗം മഹാരാഷ്ട്രയിൽ നിന്നെത്തിയ 37 വയസുള്ള ചേന്ദമംഗലം സ്വദേശിനി

• ജൂലൈ 2 ന് ബാംഗ്ലൂർ – കൊച്ചി വിമാനത്തിലെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ 30 വയസുള്ള ഉത്തർപ്രദേശ് സ്വദേശി

• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച 51 വയസുള്ള തൃക്കാക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ 16 വയസുള്ള തൃക്കാക്കര സ്വദേശി

• ജൂലൈ 6 ന് മുംബൈ -കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 32 വയസുള്ള മഹാരാഷ്ട്ര സ്വദേശി

• ജൂലൈ 6 ന് ബാഗ്ലൂർ – കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 29 വയസുള്ള തമിഴ്നാട് സ്വദേശി

• ജൂലൈ 6 ന് മുംബൈ -കൊച്ചി വിമാനത്തിലെത്തിയ 35 വയസുള്ള മഹാരാഷ്ട്ര സ്വദേശി

• ജൂലൈ 7 നു ഡൽഹി – കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള ഹരിയാന സ്വദേശി

• ജൂൺ 13 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഇടപ്പള്ളി സ്വദേശി

• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലുവ മാർക്കറ്റിലെ തൊഴിലാളിയായ 35 വയസുള്ള ചൂർണിക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ 31 വയസുള്ള ചൂർണിക്കര സ്വദേശിനി.

• എറണാകുളം മാർക്കറ്റിൽ ചായക്കട നടത്തുന്ന 41 വയസ്സുള്ള എറണാകുളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. മാർക്കറ്റിൽ മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി ഇദ്ദേഹം സമ്പർക്കത്തിൽ വന്നിട്ടുണ്ട്.

• ഇന്നലെ തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്.

Share this story