കൊവിഡ് വായുവിലൂടെ പകരുമെന്ന് ലോകാരോഗ്യ സംഘടനയും; എല്ലായിടത്തും സംഭവിക്കില്ല

കൊവിഡ് വായുവിലൂടെ പകരുമെന്ന് ലോകാരോഗ്യ സംഘടനയും; എല്ലായിടത്തും സംഭവിക്കില്ല

കൊവിഡ് വായുവിലൂടെ പകരുമെന്ന് അംഗീകരിച്ച് ലോകാരോഗ്യ സംഘടനയും. അതേസമയം എല്ലായിടത്തും ഇങ്ങനെ സംഭവിക്കില്ലെന്നും പ്രത്യേക ഇടങ്ങളിലെ ചില സാഹചര്യങ്ങളില്‍ മാത്രമാണ് ഈയൊരു രീതിയിലുള്ള രോഗ പകര്‍ച്ചയുണ്ടാകുകയെന്നും ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമി നാഥന്‍ പറഞ്ഞു

32 രാജ്യങ്ങളില്‍ നിന്നുള്ള 230 ഗവേഷകരാണ് കൊവിഡ് വായു വഴി പകരുമെന്ന വാദം തെളിവ് സഹിതം മുന്നോട്ടുവെച്ചത്. ലോകാരോഗ്യ സംഘടന ഒടുവില്‍ ഇത് അംഗീകരിക്കുകയായിരുന്നു. എന്നാല്‍ സ്ഥിതി ഗുരുതരല്ലെന്നും അഞ്ചാം പനി വായുവില്‍ കൂടി പകരുന്ന രീതിയിലല്ല കൊവിഡിന്റെ പകര്‍ച്ചയെന്നും ലോകാരോഗ്യ സംഘടന പറയുന്നു

അഞ്ചാം പനിക്ക് കാരണമാകുന്ന വൈറസുകള്‍ വായുവില്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സാധിക്കുന്നവയാണ്. വളരെ വേഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയും ചെയ്യും. അതേസമയം കൊവിഡിന്റെ കാര്യത്തില്‍ എയ്‌റോസോള്‍ മുഖേന മാത്രമേ വായുവില്‍ കൂടി രോഗപകര്‍ച്ചയുണ്ടാകുവെന്ന് സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കുന്നു.

ചുമക്കുക, തുമ്മുക, ഉറക്കെ സംസാരിക്കുക തുടങ്ങിയ പോലുള്ളവരെ ചെയ്യുമ്പോള്‍ പരമാവധി പുറത്തുവരുന്ന സ്രവ കണങ്ങള്‍ വലുതായിരിക്കും. ഇത് പരമാവധി രണ്ട് മീറ്ററുകള്‍ക്ക് അപ്പുറം പോകില്ല. അതുകൊണ്ടാണ് സാമൂഹിക അകലം നിര്‍ദേശിക്കുന്നത്.

അഞ്ച് മൈക്രോണില്‍ താഴെയുള്ള സ്രവകണങ്ങള്‍ ഭാരക്കുറവ് കാരണം വായുവില്‍ തങ്ങിനില്‍ക്കു. ഇവ പതിനഞ്ച് മിനിറ്റ് വരെ വായുവില്‍ തങ്ങി നില്‍ക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്തിനിടയില്‍ ഇവ ആരെങ്കിലും ശ്വസിക്കുന്നതിലൂടെ ഉള്ളിലെത്തിയാല്‍ അവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ട്. ചില സാഹചര്യങ്ങളില്‍ മാത്രമേ ഇത് സംഭവിക്കൂവെന്നും സൗമ്യ സ്വാമിനാഥന്‍ പറയുന്നു

Share this story