പൊന്നാനിയിൽ നാളെ സമ്പൂര്‍ണ ലോക്ക്ഡൗൺ

പൊന്നാനിയിൽ നാളെ സമ്പൂര്‍ണ ലോക്ക്ഡൗൺ

കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ പൊന്നാനിയിൽ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. പൊന്നാനി താലൂക്ക് പരിധിയിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

സൂപ്പർ സ്പ്രെഡ് ഉണ്ടാകാതിരിക്കാനാണ് കടുത്ത നടപടികളെടുത്തതെന്ന് നിയമസഭാ സ്‍പീക്കർ കൂടിയായ സ്ഥലം എംഎൽഎ പി ശ്രീരാമകൃഷണൻ പറഞ്ഞു. കഴിഞ്ഞ ദിവസം 22 പേർക്കാണ് ഇവിടെ കൊറോണ സ്ഥീരികരിച്ചിരുന്നത്.

പൊന്നാനി താലൂക്കിൽ നിലവിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. പൊന്നാനിയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നടപ്പില്‍ വരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിക്കും ഇന്‍സിഡന്റ് കമാന്‍ഡര്‍ ആയ പൊന്നാനി തഹസില്‍ദാര്‍ക്കും ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share this story