എട്ട് ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ മാത്രം 27,114 പേര്‍ക്ക് രോഗബാധ

എട്ട് ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ മാത്രം 27,114 പേര്‍ക്ക് രോഗബാധ

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം 8,20,916 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവുമുയര്‍ന്ന പ്രതിദിന വര്‍ധനവാണിത്.

2,83,407 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 5,15,386 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 519 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 22123 ആയി. രാജ്യത്തെ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതായും കേന്ദ്ര ആരോഗ്യ ന്ത്രാലയം അറിയിച്ചു

മഹാരാഷ്ട്രയില്‍ മാത്രം 2.38 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.32 ലക്ഷം പേര്‍ രോഗമുക്തി നേടി. 95,943 പേര്‍ ചികിത്സയില്‍ കഴിയുന്നു. 9893 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

തമിഴ്‌നാട്ടില്‍ 1.30 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1829 പേര്‍ മരിച്ചു. 82, 324 പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയില്‍ 1.09 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3300 പേര്‍ ഇതിനോടകം മരിച്ചു

Share this story