മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് കോവിഡ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് കോവിഡ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാന് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് വെള്ളിയാഴ്ച അദ്ദേഹത്തിന് പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ ഫലം പോസിറ്റീവാകുകയായിരുന്നു. ലക്നൗവിലെ സഞ്ജയ് ഗാന്ധി പി.ജി.ഐ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ ചൗഹാൻ.

ചൗഹാന്റെ പരിശോധനാഫലം പോസിറ്റീവായതോടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങൾ ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്.

Read Also നടൻ അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു https://metrojournalonline.com/covid-19/2020/07/12/anupam-kher-family-tests-covid-positive.html

പാകിസ്താൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിക്കും മുൻ സ്കോട്ട്ലൻഡ് താരം മജീദ് ഹഖിനും ശേഷം കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് ചൗഹാൻ. കഴിഞ്ഞ മാസം ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്നതിന് മുമ്പ് നടന്ന പരിശോധനയിൽ നിലവിലെ പാകിസ്താൻ ടീമിലെ 10 താരങ്ങൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും കളിച്ച താരമാണ് ചേതൻ ചൗഹാൻ. ടെസ്റ്റിൽ 31.57 ശരാശരിയിൽ 2084 റൺസും ഏകദിനത്തിൽ 21.85 ശരാശരിയിൽ 153 റൺസും നേടിയിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കും ഡൽഹിക്കുമായി രഞ്ജി ട്രോഫി കളിച്ച അദ്ദേഹത്തിന് 1981-ൽ അർജുന പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Share this story