24 മണിക്കൂറിനിടെ 28,637 പേര്‍ക്ക് കൂടി കൊവിഡ്, 551 മരണം; രാജ്യത്ത് ആശങ്ക വര്‍ധിക്കുന്നു

24 മണിക്കൂറിനിടെ 28,637 പേര്‍ക്ക് കൂടി കൊവിഡ്, 551 മരണം; രാജ്യത്ത് ആശങ്ക വര്‍ധിക്കുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,637 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 551 പേരാണ് ഈ സമയത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എമ്മം 8,49,553 ആയി ഉയര്‍ന്നു.

2,92,258 സജീവ കേസുകളാണുള്ളത്. 5.34 ലക്ഷം പേര്‍ രോഗമുക്തി നേടി. 22674 പേരാണ് ഇന്ത്യയില്‍ ഇതിനോടകം മരിച്ചത്. രോഗമുക്തി നേടുന്നവരുടെ നിരക്ക് കൂടുതലാണെങ്കിലും ദിനംപ്രതിയുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വര്‍ധനവ് രാജ്യത്ത് കനത്ത ആശങ്കക്ക് ഇടയാക്കുന്നുണ്ട്.

മഹാരാഷ്ട്രിയല്‍ 2.46ലക്ഷം പേര്‍ക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 10,116 പേര്‍ സംസ്ഥാനത്ത് മാത്രം മരിച്ചു. 99,449 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 1.36 ലക്ഷം പേര്‍ രോഗമുക്തി നേടി.

തമിഴ്‌നാട്ടില്‍ 1.34 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 46,413 പേര്‍ ചികിത്സയില്‍ കഴിയുന്നു. 1898 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 1.10 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3334 പേര്‍ മരിച്ചു

Share this story