കൊവിഡ് ബാധിച്ച് സൗദിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് സൗദിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് സൗദിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര്‍ സ്വദേശി അരീക്കുളങ്ങര അഷ്‌റഫ്(42)ജിദ്ദയിലും കൊല്ലം പുനലൂര്‍ തുമ്പറ സ്വദേശി വട്ടയത്ത് അമീര്‍ ഖാന്‍(45) പടിഞ്ഞാറന്‍ സൗദി പ്രവിശ്യയായ യാംബുവിലുമാണ് മരിച്ചത്.

ജിദ്ദയിലെ ബനി മാലിക്കില്‍ താമസ സ്ഥലത്ത് വെച്ചാണ് അഷ്‌റഫ് മരിച്ചത്. മൃതദേഹം ജിദ്ദയില്‍ കബറടക്കുമെന്ന് പ്രവാസി സംഘടന അറിയിച്ചു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്ന അമീര്‍ ഖാന് ഒരാഴ്ച മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച രാവിലെ താമസ സ്ഥലത്ത് വെച്ചാണ് മരിച്ചത്. യാംബുവില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. അവധിക്ക് നാട്ടില്‍ പോയ ശേഷം ജനുവരി 14നാണ് ഇയാള്‍ തിരികെ സൗദിയില്‍ എത്തിയത്. മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് ഒരു മകന്‍ കൂടി പിറന്നത്.

Share this story