സമ്പര്‍ക്ക വ്യാപനം നിയന്ത്രണാതീതം; സ്ഥീതി അതീവ സങ്കീര്‍ണം

സമ്പര്‍ക്ക വ്യാപനം നിയന്ത്രണാതീതം; സ്ഥീതി അതീവ സങ്കീര്‍ണം

സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം നിയന്ത്രണാതീതം. സമ്പര്‍ക്കരോഗബാധയുടെ നിരക്ക് അറുപത്തഞ്ച് ശതമാനമായി ഉയര്‍ന്നു. ആകെ 201ല്‍ 181 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. പൂന്തുറയ്ക്കും ചെല്ലാനത്തിനും പുറമേ കൂടുതല്‍ തീരമേഖലകളിലേയ്ക്ക് കോവിഡ് വ്യാപിക്കുന്നതും ആശങ്കയുയര്‍ത്തുന്നു.

Read AIso കടുത്ത ആശങ്ക: ഇന്ന് 608 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്ക്; 181 പേര്‍ക്ക് രോഗമുക്തി  https://metrojournalonline.com/covid-19/2020/07/14/cm-pinarayi-vijayan-covid-updates-16.html

ഈ മാസം ഒന്നിന് ആകെ രോഗബാധിതരില്‍ സമ്പര്‍ക്ക രോഗബാധിതര്‍ വെറും ഒന്‍പതു ശതമാനമായിരുന്നു. അ‍ഞ്ചിന് 17 ശതമാനമായും 10ന് 49 ശതമാനമായും ഉയര്‍ന്നു. 14 ദിവസം പിന്നിടുമ്പോള്‍ സമ്പര്‍ക്ക രോഗബാധയുടെ നിരക്ക് അറുപത്തഞ്ച് ശതമാനമായി കുതിച്ചുയര്‍ന്നിരിക്കുന്നു.

മുങ്ങി മരിച്ചയാള്‍ക്കും തെന്നിവീണ് മരിച്ചയാള്‍ക്കും ചക്ക തലയില്‍ വീണയാള്‍ക്കും ആത്മഹത്യചെയ്തവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യം. 14 ജില്ലകളിലും പ്രാദേശിക സമ്പര്‍ക്കത്തിലൂടെ രോഗബാധ. സമൂഹ വ്യാപനത്തിലേയ്ക്ക് ഇനി ഔദ്യോഗിക സ്ഥിരീകരണത്തിന്റെ ദൂരം മാത്രം.

Share this story