കൊവിഡ്; തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

കൊവിഡ്; തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

അഞ്ചുതെങ്ങ്, പാറശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാര്‍ഡുകള്‍, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള വാര്‍ഡ്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവില്‍വിള വാര്‍ഡുകള്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂര്‍, തിരുവനന്തപുരം കോര്‍പറേഷനു കീഴിലെ വെങ്ങാനൂര്‍, കോട്ടപുരം, വിഴിഞ്ഞം, ഹാര്‍ബര്‍, വെള്ളാര്‍, തിരുവല്ലം വാര്‍ഡുകള്‍, കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം, ഇരയിമ്മന്‍തുറ, പുല്ലുവിള, ചെമ്പകരാമന്‍തുറ വാര്‍ഡുകള്‍, ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ കീഴ്കൊല്ല, വട്ടവിള, കൊറ്റാമം, അരയൂര്‍ കിഴക്ക്, തോട്ടിന്‍കര വാര്‍ഡുകള്‍, പനവൂര്‍ ഗ്രാമപഞ്ചായത്തിലെ കോതകുളങ്ങര, ആട്ടുകാല്‍, പനവൂര്‍, വാഴോട് വാര്‍ഡുകള്‍ എന്നിവയെയും പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.

ഈ വാര്‍ഡുകള്‍ക്ക് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. മുന്‍നിശ്ചയപ്രകാരമുള്ള സര്‍ക്കാര്‍ പരീക്ഷകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക ക്ലാസ് റൂം സജ്ജീകരിക്കണം. മെഡിക്കല്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തേക്ക് പോകാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല.

Read Also കൊവിഡ് കാലത്തും പ്രതിപക്ഷത്തിന്റെ മുതലെടുപ്പ് സമരം; ഇടപെട്ട് ഹൈക്കോടതി, സര്‍ക്കാരിനോട് വിവരം തേടി https://metrojournalonline.com/kerala/2020/07/14/opposition-protest-covid-season.html

നിലവില്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്ന വഴുതൂര്‍, ചെമ്മരുതിമുക്ക്, കുറവര, തലയല്‍, തൃക്കണ്ണാപുരം ടാഗോര്‍ റോഡ്, വെള്ളനാട് ടൗണ്‍, കണ്ണമ്പള്ളി വാര്‍ഡുകളും ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. വഴുതൂര്‍ വാര്‍ഡില്‍ 41, ചെമ്മരുതിമുക്കില്‍ 187, കുറവരയില്‍ 54, തലയലില്‍ 25, തൃക്കണ്ണാപുരം ടാഗോര്‍ റോഡില്‍ 54, വെള്ളനാട് ടൗണ്‍, കണ്ണമ്പള്ളി എന്നിവിടങ്ങളില്‍ 737 എന്നിങ്ങനെ കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ ആരുംതന്നെ പോസിറ്റീവ് ആയിട്ടില്ല.

ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലുമായി 737 പരിശോധന നടത്തിയതില്‍ ഒരാള്‍ക്ക് മാത്രമാണ് പോസിറ്റീവായത്. ഈ സാഹചര്യത്തിലാണ് മേല്‍പറഞ്ഞ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Share this story