ഇന്ന് 623 പേർക്ക് കൊവിഡ്, 432 പേർക്ക് സമ്പർക്കത്തിലൂടെ; 196 പേർക്ക് രോഗമുക്തി

ഇന്ന് 623 പേർക്ക് കൊവിഡ്, 432 പേർക്ക് സമ്പർക്കത്തിലൂടെ; 196 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് 600 കടന്നു. ഇന്ന് 623 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണിത്. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇടുക്കി രാജക്കാട് സ്വദേശി വത്സമ്മ ജോയിയാണ് മരിച്ചത്.

ഇന്ന് രോഗം ബാധിച്ചവരിൽ 96 പേർ വിദേശത്ത് നിന്നും വന്നവരാണ്. 76 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 432 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 37 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 9 ആരോഗ്യ പ്രവർത്തകർക്കും 9 ഡി എസ് സി സേനാംഗങ്ങൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 157, കാസർകോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂർ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശ്ശൂർ 5, വയനാട് 4

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശ്ശൂർ 1, പാലക്കാട് 53, മലപ്പുറം 44, കോഴിക്കോട് 15, വയനാട് 1, കണ്ണൂർ 10, കാസർകോട് 17. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,444 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9553 പേർക്കാണ്. ഇതിൽ 4880 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 184601 പേരാണ് നിരീക്ഷമത്തിൽ കഴിയുന്നത്. 4989 പേർ ആശുപത്രികളിലാണ്. ഇന്ന് 602 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 260356 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 7485 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

Share this story