തിരുവനന്തപുരത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പോയവര്‍ സ്വയം മുന്നോട്ട് വരണം: മുഖ്യമന്ത്രി

തിരുവനന്തപുരത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പോയവര്‍ സ്വയം മുന്നോട്ട് വരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു ഹൈപ്പർമാർക്കറ്റിലെ അമ്പതിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ഹൈപ്പർമാർക്കറ്റിൽ ആ സമയങ്ങളിൽ പോയവർ സ്വമേധയാ മുന്നോട്ട് വന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

ഈ ഹൈപ്പർ മാർക്കറ്റിൽ ജോലിചെയ്യുന്ന 91 ജീവനക്കാരെ പരിശോധിച്ചതിൽ 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് അതേ സ്ഥാപനത്തിലെ 81 സാമ്പിളുകൾ ടെസ്റ്റ് ചെയ്തതിൽ 17 എണ്ണം പോസിറ്റീവാണ്. ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ ഫലം ഇനിയും വരാനുണ്ടെന്നും ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story