ഇന്ന് 593 പേർക്ക് കൊവിഡ് ബാധ, സമ്പർക്കത്തിലൂടെ 364 പേർക്ക്; 204 പേർക്ക് രോഗമുക്തി

ഇന്ന് 593 പേർക്ക് കൊവിഡ് ബാധ, സമ്പർക്കത്തിലൂടെ 364 പേർക്ക്; 204 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എണ്ണൂറിനടുത്തായിരുന്നു പ്രതിദിന വർധനവ്. അതിൽ ചെറിയൊരു ആശ്വാസം ഇന്നുണ്ടായിട്ടുണ്ട്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വിദേശത്ത് നിന്ന് വന്ന 116 പേർക്കും ഇതര സംസ്ഥാനത്ത് നിന്നുവന്ന 90 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 19 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫയർ ഫോഴ്‌സ് അംഗത്തിനും ഒരു ഡി എസ് സി സേനാംഗത്തിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലാണ് രണ്ട് പേരും. 70 വയസ്സുള്ള അരുൾദാസ്, 60 വയസ്സുള്ള ബാബുരാജ് എന്നിവരാണ് മരിച്ചത്. ഇന്ന് രോഗമുക്തി നേടിയത് 204 പേരാണ്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്. തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട് 49, എറണാകുളം 44, ആലപ്പുഴ 42, കണ്ണൂർ 39, കാസർകോട് 29, പത്തനംതിട്ട 28, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശ്ശൂർ 21, മലപ്പുറം 19, കോട്ടയം 16

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശ്ശൂർ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂർ 38, കാസർകോട് 9

സംസ്ഥാനത്താകെ 11,659 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 6416 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനുള്ളിൽ 18,967 സാമ്പിളുകൾ പരിശോധിച്ചു. 1,73,932 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 6844 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 1053 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story