കോവിഡ് ബാധിച്ചിരുന്നുവെന്ന് മുന്‍ ഗോള്‍ഫ് താരം ജാക്ക് നിക്ക്‌ലോസ്

കോവിഡ് ബാധിച്ചിരുന്നുവെന്ന് മുന്‍ ഗോള്‍ഫ് താരം ജാക്ക് നിക്ക്‌ലോസ്

ഡബ്ലിന്‍, ഒഹായോ: പകര്‍ച്ചവ്യാധിയുടെ ആരംഭ കാലത്ത് താനും ഭാര്യയും കൊറോണ വൈറസിന് പോസിറ്റീവ് പരീക്ഷിച്ചതായി മുന്‍ ഗോള്‍ഫ് താരം ജാക്ക് നിക്ക്‌ലോസ് വെളിപ്പെടുത്തി. ഞായറാഴ്ച സിബിഎസ് സംപ്രേഷണത്തിനിടെയാണ് ജാക്ക് തനിക്കും ഭാര്യയ്ക്കും കോവിഡ് ബാധിച്ചെന്നും പിന്നീട് സുഖപ്പെട്ടുവെന്നും വെളിപ്പെടുത്തിയത്.

ഈ വര്‍ഷാരംഭത്തില്‍ നിക്ലോസിനും ഭാര്യ ബാര്‍ബറയ്ക്കും 80 വയസ്സ് തികഞ്ഞിരുന്നു.

ഭാര്യക്ക് കോവിഡ് 19 ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. അതേസമയം തനിക്ക് തൊണ്ടവേദനയും ചുമയും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്വാറന്റൈന്‍ കാലമായ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 20 വരെ” ഫ്‌ലോറിഡയിലെ നോര്‍ത്ത് പാം ബീച്ചിലാണ് താമസിച്ചതെന്നും നിക്ക്‌ലോസ് പറഞ്ഞു.

”ഇത് വളരെക്കാലം നീണ്ടുനിന്നില്ല, ഞങ്ങള്‍ വളരെ ഭാഗ്യമുള്ളവര്‍ ആണ്, രണ്ടുപേര്‍ക്കും 80 വയസ്സ്, അത് അപകടസാധ്യതയുള്ള പ്രായമാണ്. ഒട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരുടെ കുടുംബങ്ങളെ ഓര്‍ത്ത് വേദനയുണ്ട്. രക്ഷപ്പെടാന്‍ ഭാഗ്യം കിട്ടിയവരില്‍ ഞങ്ങളും ഉള്‍പ്പെട്ടു- നിക്ക്‌ലോസ് പറഞ്ഞു.

Share this story