എറണാകുളം ജില്ലയിൽ ഇന്ന് 80 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 80 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 80 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ-5

• ജൂലൈ 18 കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ പള്ളുരുത്തി സ്വദേശി (53 )

• ജൂലൈ 5 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ ഏലൂർ സ്വദേശി (53)

• ജൂലൈ 12ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ ആലുവ സ്വദേശി (42)

• ജൂൺ 19ന് ഒമാൻ കൊച്ചി വിമാനത്തിലെത്തിയ വെങ്ങോല സ്വദേശി (30)

• ജൂലൈ 17ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ വെങ്ങോല സ്വദേശി (31 )

സമ്പർക്കം വഴി രോഗബാധിതരായവർ

• കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 11 പേർക്ക് രോഗം സ്ഥിരീകരിച്ചു

• ആലുവ ക്ലസ്റ്ററിൽനിന്നും ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു

• ചെല്ലാനം ക്ലസ്റ്ററിൽനിന്നും ഇന്ന് 4 പേർക്ക് രോഗം സ്ഥിരീകരിച്ചു

• കീഴ്മാടുള്ള ഒരു കോൺവെന്റിലെ 18 പേർക്ക് രോഗം സ്ഥിരീകരിച്ചു

• ഏലൂർ സ്വദേശികളായ ഒരേ കുടുംബത്തിലെ അംഗങ്ങൾ (51,56,25,25,28). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്

• ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചിറ്റാറ്റുകര സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ചിറ്റാറ്റുകരസ്വദേശി (19 )

ഏഴിക്കര സ്വദേശി (35)

• നേരത്തെ രോഗം സ്ഥിരീകരിച്ച കാലടി സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ഒരേ കുടുംബത്തിലെ അംഗങ്ങൾ (47 ,48 )

• ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വാഴക്കുളം സ്വദേശിനിയായ (54 ) ആരോഗ്യപ്രവർത്തക

• ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കൂവപ്പടി സ്വദേശിയായ ഡോക്ടർ (28)

• ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ (34) . നേരത്തെ രോഗം വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്

• ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കറുകുറ്റി സ്വദേശിയായ (39) ആരോഗ്യപ്രവർത്തകൻ

• ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വാഴക്കുളം സ്വദേശി (34 )
എടത്തല സ്വദേശി (33)

മൂവാറ്റുപുഴ സ്വദേശി (35)ആശുപത്രി ജീവനക്കാർ, ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ തൃക്കാക്കര സ്വദേശി (37)

• ഒരേ കുടുംബത്തിലെ അംഗങ്ങളായ മട്ടാഞ്ചേരി സ്വദേശികൾ (34,4,28). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്

• നേരത്തെ രോഗം സ്ഥിരീകരിച്ച ഇടപ്പള്ളി യിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുള്ള ചേന്ദമംഗലം സ്വദേശി (24)

• ഫോർട്ട് കൊച്ചി സ്വദേശികൾ(24,24,33,40). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്

• കൂടാതെ ഏലൂർ സ്വദേശിനി (53)
പാലാരിവട്ടം സ്വദേശി (30 )
എളംകുളം സ്വദേശി (35)
എടത്തല സ്വദേശികൾ (37,31) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

• ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 2 പേരും കോട്ടയം, ഇടുക്കി ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ വീതവും ജില്ലയിൽ ചികിത്സയിലുണ്ട്.

ഇന്ന് 7 പേർ രോഗമുക്തരായി.

ജൂലായ് 3 ന് രോഗം സ്ഥിരീകരിച്ച മുപ്പത്തടം സ്വദേശി (25)

ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശി (46)

ജൂൺ 29ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ നീലീശ്വരം സ്വദേശി (81)

ജൂൺ 10ന് രോഗം സ്ഥിരീകരിച്ച പുത്തൻവേലിക്കര സ്വദേശി (32)

ജൂലായ് 5 ന് രോഗം സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശി (30)

ജൂലായ് 9 ന് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്ര സ്വദേശി (32)

ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയും (81) ഇന്ന് രോഗമുക്തി നേടി

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 913 ആണ്.

Share this story