ചികിത്സയിലുള്ളവരിൽ 53 പേർ ഐസിയുവിൽ, 9 പേർ വെന്റിലേറ്ററിൽ; സംസ്ഥാനത്താകെ 397 ഹോട്ട് സ്‌പോട്ടുകൾ

ചികിത്സയിലുള്ളവരിൽ 53 പേർ ഐസിയുവിൽ, 9 പേർ വെന്റിലേറ്ററിൽ; സംസ്ഥാനത്താകെ 397 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 15,032 പേർക്ക്. ഇതിൽ 8818 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 53 പേർ ഐസിയുവിലാണ്. ഒമ്പത് പേർ വെന്റിലേറ്ററിലും.

കേസ് പെർ മില്യൺ കേരളത്തിൽ 419.1 ആണ് കണക്ക്. സംസ്ഥാനത്ത് ഇതുവരെ 86,959 പേരെ പ്രൈമറി കോണ്ടാക്ട് ആയും 37,937 പേരെ സെക്കൻഡറി കോണ്ടാക്ട് ആയും കണ്ടെത്തി. ആകെ പോസീറ്റീവ് കേസിൽ 66.15 ശതമാനം പ്രാദേശികമായി വൈറസ് ബാധയുണ്ടായതാണ്. തിരുവനന്തപുരത്ത് ഇത് 94.4 ശതമാനമാണ്

15,975 കിടക്കകൾ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഒരുക്കി. 4533 പേർ ഇവിടെ ചികിത്സയിലുണ്ട്. 3.42 ലക്ഷം മാസ്‌കും 3.86 ലക്ഷം പിപിഇ കിറ്റും സ്റ്റോക്കുണ്ട്. 80 വെന്റിലേറ്റർ കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങി. 270 ഐസിയു വെന്റിലേറ്റർ കേന്ദ്രസർക്കാർ നൽകി. രണ്ടാഴ്ചക്കുള്ളിൽ 50 വെന്റിലേറ്റർ കൂടി കേന്ദ്രം നൽകും. 397 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു

Share this story