24 മണിക്കൂറിനിടെ 37,724 പേർക്ക് കൂടി കൊവിഡ്, 648 മരണം; രോഗികളുടെ എണ്ണം 12 ലക്ഷത്തിലേക്ക്

24 മണിക്കൂറിനിടെ 37,724 പേർക്ക് കൂടി കൊവിഡ്, 648 മരണം; രോഗികളുടെ എണ്ണം 12 ലക്ഷത്തിലേക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,724 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 648 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്.

11,92,915 പേർക്കാണ് രാജ്യത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 28,732 ആയി ഉയർന്നു. നിലവിൽ 4,11,133 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 7,73,050 പേർ രോഗമുക്തി നേടി. 63.1 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിൽ 3,27,031 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12,276 പേർ സംസ്ഥാനത്ത് മരിച്ചു. 1,32,538 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1,82,217 പേർ രോഗമുക്തി നേടി. തമിഴ്‌നാട്ടിൽ 1,80,643 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2626 പേർ മരിച്ചു. 51347 പേർ നിലവിൽ ചികിത്സയിലുണ്ട്.

ഡൽഹിയിൽ 1,25,096 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3690 പേർ മരിച്ചു. ഗുജറാത്തിൽ 50,379 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2196 പേർ മരിച്ചു

Share this story