കൊവിഡ്: സൗദിയില്‍ 34 മരണം കൂടി; 4,6009 പേര്‍ ചികിൽസയിൽ

കൊവിഡ്: സൗദിയില്‍ 34 മരണം കൂടി; 4,6009 പേര്‍ ചികിൽസയിൽ

ദമാം: സൗദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 34 പേര്‍ മരിക്കുകയും, 2,476 പുതുതായി രോഗം സ്ഥിരീകരിക്കുകയും 4,000 പേര്‍ കോവിഡ് മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു

ചൊവ്വാഴ്ച റിയാദ് 10, ജിദ്ദ 3, ദമാം 2, അല്‍-ഹുഫൂഫ് 2, അല്‍ -ഖത്വീഫ് 2, ഹാഇല്‍ 4, ബെയ്ഷ് 1, വാദി അല്‍ -ദവാസിര്‍ 1, ഉനൈസ 1, അറാര്‍ 1, അല്‍-റാസ് 1, സബിയ 2, അബൂ-അരീഷ് 2, സകാക 1, അല്‍-അര്‍ദ 1 എന്നീ പ്രദേശങ്ങളില്‍ പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,557 ആയി . രാജ്യത്ത് 255,825 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് .ഇവരില്‍ 2,07,259 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് .46,009 പേരാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 2,184 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ,രോഗ ബാധിതരില്‍ 81 ശതമാനം പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു

രോഗബാധിതരെ കണ്ടെത്തുന്നതിനായി ചൊവ്വാഴ്ച 56,450 കൊവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയായതോടെ രാജ്യത്തെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 2,784,874 ആയി ഉയര്‍ന്നിട്ടുണ്ട് .ജിദ്ദ (284), റിയാദ് (158), തായിഫ് (143), മക്ക (107), അല്‍-ഹുഫൂഫ് (105), ഹഫര്‍ അല്‍ ബാത്തിന്‍ (100) വാദി അല്‍ -ദാവസീര്‍ (44), തബൂക്ക് (38 ) എന്ന പ്രദേശങ്ങളിലാണ് ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ്‌കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്

Share this story