കൊവിഡ് വിട്ടുമാറാതെ ബ്രസീൽ പ്രസിഡന്റ്; മൂന്നാമത്തെ പരിശോധനയിലും പോസീറ്റീവ്

കൊവിഡ് വിട്ടുമാറാതെ ബ്രസീൽ പ്രസിഡന്റ്; മൂന്നാമത്തെ പരിശോധനയിലും പോസീറ്റീവ്

ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൽസനാരോക്ക് മൂന്നാമത്തെ കൊവിഡ് പരിശോധനയിലും പോസിറ്റീവ് ഫലം. ജൂലൈ 7നാണ് ബോൽസനാരോക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ച പിന്നിട്ടിട്ടും അദ്ദേഹത്തിന് രോഗമുക്തി നേടാൻ ആയിട്ടില്ല

രണ്ടാഴ്ചത്തേക്ക് കൂടി ക്വാറന്റൈനിൽ തുടരാനാണ് ഡോക്ടർമാർ പ്രസിഡന്റിനോട് നിർദേശിച്ചിരിക്കുന്നത്. നിലവിൽ വീഡിയോ കോൺഫറൻസ് വഴിയാണ് പ്രസിഡന്റ് യോഗങ്ങളും നിർദേശങ്ങളും വാർത്താ സമ്മേളനങ്ങളുമൊക്കെ നടത്തുന്നത്.

ബ്രസീൽ മന്ത്രിസഭയിലെ നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡിന്റെ ആദ്യകാലത്ത് ഇതിനെ തീർത്തും നിസാരവത്കരിച്ച ലോകനേതാക്കളിൽ ഒരാളായിരുന്നു ബോൽസനാരോ. വെറും മാധ്യമ സൃഷ്ടിയെന്നാണ് അദ്ദേഹം കൊവിഡിനെ ആദ്യം വിശേഷിപ്പിച്ചത്. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതും അദ്ദേഹത്തിന് പതിവായിരുന്നു.

Share this story