മാറാട് ജുമാമസ്ജിദില്‍ നടന്ന പ്രാര്‍ത്ഥനയില്‍ കൊവിഡ് രോഗി പങ്കെടുത്തു; പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത് 97 പേര്‍; നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം

മാറാട് ജുമാമസ്ജിദില്‍ നടന്ന പ്രാര്‍ത്ഥനയില്‍ കൊവിഡ് രോഗി പങ്കെടുത്തു; പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത് 97 പേര്‍; നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: മാറാട് ജുമാമസ്ജിദില്‍ നടന്ന പ്രാര്‍ത്ഥനയില്‍ 97 ആളുകള്‍ക്കൊപ്പം കൊവിഡ് രോഗിയും പങ്കെടുത്തു.

ഇന്നലെയാണ് 28കാരനായ യുവാവിന് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാര്‍ത്ഥനയിലാണ് ഇയാള്‍ പങ്കെടുത്തത്.

പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പള്ളി സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും മറ്റ് 97 ആളുകളുടെയും പേരില്‍ കേസുമെടുത്തിട്ടുണ്ട്.

Share this story