കോവിഡ് രണ്ടാം തരംഗം; വയോധികരുടെ ആരോഗ്യ പരിരക്ഷക്ക് പ്രാധാന്യം നല്‍കാന്‍ ഒന്റാറിയോ

കോവിഡ് രണ്ടാം തരംഗം; വയോധികരുടെ ആരോഗ്യ പരിരക്ഷക്ക് പ്രാധാന്യം നല്‍കാന്‍ ഒന്റാറിയോ

ഒന്റാറിയോ: കോവിഡ് രണ്ടാം തരംഗ സാധ്യതകള്‍ പരിഗണിച്ച് വീടുകളിലും റിട്ടയര്‍മെന്റ് വസതികളിലും ഉള്‍പ്പെടെയുള്ള വയോധികരുടെ ആരോഗ്യ പരിരക്ഷക്ക് പ്രാധാന്യം നല്‍കാന്‍ ഒന്റാറിയോയിലെ ആശുപത്രികള്‍ പദ്ധതിയിടുന്നു.

പ്രായമായവര്‍ക്ക് ബദല്‍ സംരക്ഷണ സംവിധാനങ്ങള്‍ അടിയന്തിരമായി ഒരുക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. തീവ്ര പരിചരണം ആവശ്യമായവരെ പെട്ടെന്ന് ആശുപത്രി കിടക്കളിലേക്കോ സുരക്ഷിതമല്ലാത്ത നഴ്‌സിങ് ഹോമുകളിലേക്ക് മാറ്റുക പ്രായോഗികമല്ല. വടക്കന്‍ ടൊറോന്റോയിലെ ന്യൂമാര്‍ക്കറ്റിലെ സൗത്ത്ലേക്ക് റീജിയണല്‍ ഹെല്‍ത്ത് കെയര്‍ മുന്നോട്ടുവെച്ച് ഭവനാധിഷ്ഠിത സംരക്ഷണം പോലുള്ള നൂതന ആശയങ്ങള്‍ കൂടുതല്‍ ആശുപത്രികള്‍ മാതൃകയാക്കണം. പ്രായവര്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കി ഡിസ്ചാര്‍ജ് ചെയ്യുകയും മികച്ച ആരോഗ്യ പരിരക്ഷ സംവിധാനത്തിന്റെ സഹായത്തോടെ വീടുകളിലേക്ക് അയച്ച് കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പുരോഗതിയെ രേഖപ്പെടുത്തുകയും ചെയ്യുന്നതാണ് സൗത്ത്ലേക്ക് റീജിയണല്‍ ഹെല്‍ത്ത് കെയറിന്റെ പദ്ധതി.

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ അവരെ ഉള്‍ക്കൊള്ളിക്കുന്നതിനായി ആശുപത്രിയിലുണ്ടായിരുന്ന പ്രായവരെ ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ മാറ്റിയിരുന്നു. ഇത് അവരുടെ ആരോഗ്യത്തെ ഉള്‍പ്പെടെ സാരമായി ബാധിച്ച സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതിയിടുന്നത്.

Share this story